NEWS UPDATE

6/recent/ticker-posts

പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു; അക്രമി അറസ്റ്റില്‍

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു. സുധീര്‍ സുരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയായിരുന്നു ആക്രമണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]

അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുധീര്‍ സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ട് തവണ വെടിയേറ്റ സുരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അക്രമിയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും വെടിവെയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ലോക്കല്‍ പോലീസ് കമ്മഷണര്‍ അറിയിച്ചു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments