നാടക പ്രവർത്തകനായിരുന്ന ഉദുമ കണ്ണിയിൽ എം നാരായണന്റെ സ്‌മൃതികുടീരത്തിൽ വച്ച് നാടക ജ്യോതി പ്രയാണം നാടകകൃത്ത് രാജ് മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊക്കാൽ അധ്യക്ഷനായി. രഘു വലിയ വളപ്പിൽ സംസാരിച്ചു. രതീഷ് കണ്ണിയിൽ സ്വാഗതം പറഞ്ഞു.
സിനിമ നടൻ അനുപ് ചന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സിനിമാ നാടക നടൻ മഞ്ജുളൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ, സിപിഐ എം ഏരിയാ സെക്രട്ടറി മധുമുതിയക്കാൽ, കെ ഇ എ ബക്കർ,
ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി രാജൻ, സുധാകരൻ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ബാസ് രചന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ എ അഭിലാഷ് നന്ദിയും പറഞ്ഞു.
വെളിച്ചപ്പാട് (കോറസ് മാണിയാട്ട്), കലി (ബാക്ക് സ്റ്റേജ് കാസർകോട്), പ്രതിയും സാക്ഷിയും (അരമങ്ങാനം അഭിനയവേദി), നാസിക പുരാണം (സൗഹൃദ നാടകവേദി). എന്നി അമേച്വർ നാടകങ്ങൾ അരങ്ങേറി.
തിങ്കൾ വൈകിട്ട് ആറിന് ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് പ്രൊഫഷണൽ മത്സര നാടകം. നായകൻ (അനുഗ്രഹ, ചിറയൻകീഴ്), ചൊവാഴ്ച മൂക്കുത്തി (രംഗഭാഷ, കോഴിക്കോട്), 16ന് ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ), 17ന് ബാലരമ (തിരുവനന്തപുരം ശ്രീ നന്ദന), 18ന് അമ്മ മനസ്സ് (അനശ്വര കൊല്ലം), 19ന് കടലാസിലെ ആന (കാഞ്ഞിരപ്പള്ളി അമല).
14ന് 15ന് വൈകിട്ട് ആറിന് ഭരണഘടനാ സംരക്ഷണ സദസ് (ഭരണഘടന നേരിടുന്ന വെല്ലുവിളി) അഡ്വ. സി ഷുക്കൂർ ഉദ്ഘാടനം ചെയ്യും. . 16ന് വൈകിട്ട് ആറിന് നവോത്ഥാന സദസ് കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. .
17ന് വൈകിട്ട് ആറിന് പെൺപെരുമ (സ്ത്രീ ശാക്തീകരണ സദസ്) ആക്ടിവിസ്‌റ്റ് അഡ്വ. പി എം ആതിര ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് ആറിന് വിമുക്തി ലഹരി വിരുദ്ധ സദസ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് മാജിക് മിഠായി നാടകം അരങ്ങേറും. 19ന് ആറിന് സമാപന സമ്മേളനം സിനിമ–-നാടക നടൻ സന്തോഷ് കീഴാറ്റൂർ ഉദ്‌ഘാടനം ചെയ്യും.

0 Comments