ചൊവ്വാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹസീബ് സഞ്ചരിച്ച ബൈക്ക് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി ഇടിച്ച് ആണ് അപകടമുണ്ടായത്. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവും തിരൂർക്കാട് നസ്റ കോളേജ് ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായിരുന്നു ഹസീബ്.
എംഎസ്എഫ് സ്ഥാനാർത്ഥിയായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. പിതാവ് ഹംസ കിണറ്റിങ്ങതൊടി, മാതാവ് ഹബീബ, സഹോദരങ്ങൾ: ഹാഷിം, അർഷിദ എന്നിവരാണ്.
0 Comments