ഉഡുപ്പിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെളളിയാഴ്ചയായിരുന്നു സംഭവം. ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽസ് വിഭാഗം ഒന്നാം വർഷ വിദ്യാർഥി ഹംസയെ കസബ് എന്നു വിളിച്ചാണ് രവീന്ദ്രനാഥ റാവു അധിക്ഷേപിച്ചത്. അധ്യാപകന്റെ പരാമർശത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയുടെ വീഡിയോ വൈറലായതോടെയാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.
ക്ലാസ് നടക്കുന്നതിനിടയിലാണ് അധ്യാപകൻ വിദ്യാർത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുണ്ടായ തർക്കം ക്ലാസിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിദ്യാർഥിയുടെ പേരെന്താണെന്നു പ്രഫസർ ചോദിക്കുകയും മുസ്‌ലിം പേര് കേട്ടപ്പോൾ ''ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ''യെന്നാണ് അധ്യാപകൻ ചോദിച്ചത്. '26/11 തമാശയായിരുന്നില്ല. ഈ നാട്ടിൽ ഒരു മുസ്ലീം ആയത് കൊണ്ട് എല്ലാ ദിവസവും ഇതൊക്കെ നേരിടേണ്ടി വരുന്നത് തമാശയല്ല സാർ. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ' എന്ന് വിദ്യാർഥി മറുപടി നൽകി. തുടർന്ന്, 'നീ എന്റെ മകനെപ്പോലെ ആണെന്നു' പറഞ്ഞ് അധ്യാപകൻ ക്ഷമചോദിക്കുന്നത് വീഡിയോയിലുണ്ട്.

എന്നാൽ സ്വന്തം കുട്ടിയുടെ മുഖത്ത് നോക്കി നിങ്ങൾ തീവ്രവാദി എന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയർന്നത്.
0 Comments