NEWS UPDATE

6/recent/ticker-posts

ടാറ്റ മോട്ടോഴ്‌സ് ഹാരിയർ എസ്‌യുവിയുടെ ടീസർ പുറത്തെത്തി

ടാറ്റ മോട്ടോഴ്‌സ് ഹാരിയർ എസ്‌യുവിയുടെ വരാനിരിക്കുന്ന പുതിയ പതിപ്പിന്റെ ടീസർ പുറത്തിറക്കി. പുതിയ ടാറ്റ ഹാരിയർ സ്‌പെഷ്യൽ എഡിഷന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന് സമാനമായ ഒരു അഡ്വഞ്ചർ പതിപ്പായിരിക്കും ഇത്. കാമോ, ഡാർക്ക്, കാസിരംഗ, ജെറ്റ് എന്നീ നാല് പ്രത്യേക പതിപ്പുകളിലാണ് ഹാരിയർ നിലവിൽ ലഭിക്കുന്നത്.[www.malabarflash.com]

പുതിയ ടാറ്റ ഹാരിയർ സ്‌പെഷ്യൽ എഡിഷന് സാധാരണ മോഡലിനെ അപേക്ഷിച്ച് ചില കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. 170 ബിഎച്ച്‌പി, 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായി ഇത് തുടരും. പുതിയ കളർ സ്‍കീമിൽ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്തേക്കാം. ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പനോരമിക് സൺറൂഫ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ഉൾപ്പെടെയുള്ള ചില പ്രത്യേക ഫീച്ചറുകളോടെ വരുന്ന റേഞ്ച്-ടോപ്പിംഗ് XZA+ വേരിയന്റിനെ അടിസ്ഥാനമാക്കി ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിന്‍റെ വിലയെ സംബന്ധിച്ചിടത്തോളം, പുതിയ ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷന്റെ സ്റ്റാൻഡേർഡ് എതിരാളിയെക്കാൾ ഏകദേശം 50,000 രൂപ കൂടുതലായിരിക്കും. ഈ വർഷം അവസാനത്തോടെ മോഡൽ വിൽപ്പനയ്‌ക്കെത്തും.

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളിൽ, ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് 2023-ന്റെ തുടക്കത്തിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‌ത മോഡലിന് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഒപ്പം 360 ഡിഗ്രി ക്യാമറയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയെ പിന്തുണയ്‌ക്കുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വരാൻ സാധ്യതയുണ്ട്. ഒപ്പം ആപ്പിള്‍ കാര്‍ പ്ലേയും ലഭിക്കും. ഇതിന്റെ എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ വരുത്തും. പുതിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ ഹൊറിസോണൽ സ്ലാറ്റുകളും ഇന്റഗ്രേറ്റഡ് റഡാറും ഉള്ള അപ്‌ഡേറ്റ് ചെയ്‍ത ഗ്രിൽ, എൽഇഡി ഡിഎൽആറുകളോട് കൂടിയ പുതുതായി രൂപകൽപ്പന ചെയ്‍ത എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയി വീലുകൾ, പുതുക്കിയ റിയർ ബമ്പർ തുടങ്ങിയവയും ഉണ്ടാകും.

Post a Comment

0 Comments