മലപ്പുറം: 2012-ല്‍ വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതീയുവാക്കളെ കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബെംഗളൂരുവില്‍നിന്ന് കണ്ടെത്തിയത്.[www.malabarflash.com]
മലപ്പുറം സി -ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേസിങ് യൂണിറ്റ് (ഡി.എം.പി.ടി.യു.) ആണ് ഇവരെ കണ്ടെത്തിയത്. ഡി.എം.പി.ടി.യു. അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബെംഗളൂരുവിലെ താമസസ്ഥലത്തു നിന്ന് ഇവരെ കണ്ടെത്തിയത്.
10 വര്‍ഷത്തോളമായി ഇവിടെ വാടകവീട്ടില്‍ താമസിച്ചു വരുകയായിരുന്നു. ഇരുവരേയും മലപ്പുറം ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി.
0 Comments