NEWS UPDATE

6/recent/ticker-posts

ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ 19കാരി പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്.[www.malabarflash.com]

ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.

ഈ യുവതി സ്വർണവുമായി എത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്കു കൃത്യമായ വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാൻ ശ്രമിച്ചു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾവസ്ത്രത്തിനുള്ളിൽ ഒരു കോടിയുടെ സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതികളെയടക്കം സ്വർണക്കടത്തിന് ഉപയോഗിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Post a Comment

0 Comments