കാസറകോട്: ലോക കപ്പ് ഫുട്‌ബോളിന്റെ ആരവം ഉള്‍ക്കൊണ്ടുകൊണ്ട് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ നേതൃത്വത്തില്‍ കാസറകോട് ഡിവിഷന്‍ കീഴിലെ 15 സെക്ഷനും കാസറകോട് വൈദ്യുതി ഭവനും ഉള്‍പെടെ 16 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടു കെ എസ് ഇ ബി സോക്കര്‍ ലീഗ് 2022 സംഘടിപ്പിച്ചു.[www.malabarflash.com]
ടൂര്‍ണമെന്റിന്റെ ഉല്‍ഘടനം കാസറകോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂടി ചീഫ് എഞ്ചിനീയര്‍ ഹൈദര്‍ അലി ടി പി കിക്ക് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. ആവേശകരമായ മത്സരത്തിനോടുവില്‍ ഇലക്ട്രികല്‍ സെക്ഷന്‍ ഉദുമ ജേതാക്കളായി. ചേര്‍ക്കള സെക്ഷന്‍ റണ്ണേഴ്‌സ് അപ്പ് കരസ്ഥമാക്കി.
ടൂര്‍ണമെന്റിലെ മികച്ച താരമായി ഉദുമ സെക്ഷനിലെ രവി ഉദിനൂരും മികച്ച ഗോള്‍ കീപറായി ചേര്‍ക്കള സെക്ഷനിലെ അരുണ്‍ നെച്ചിപടപ്പും അര്‍ഹരായി. മത്സര വിജയികള്‍ക്ക് കാസറകോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ ഭട്ട് ട്രോഫി സമ്മാനിച്ചു.
0 Comments