രാവിലെ 8.30ന് ഉടുക്ക് പാട്ടോടെ തുടക്കം. 9ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് സമിതിയുടെ ഭജന. 11ന് അയ്യപ്പസ്വാമി സംഗമത്തിൽ പതിനെട്ടാം പടി പൂർത്തിയാക്കിയ ഗുരുസ്വാമിമാരെ ആദരിക്കും. ഉച്ചയ്ക്ക് അന്നദാനം.
2ന് കുതിരക്കോട് അയ്യപ്പ മന്ദിര സമിതിയുടെ ഭജന. 3ന് അരവത്ത് മട്ടെയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര സമിതിയുടെ ഭജന. 7ന് തിരുവക്കോളി പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി എഴുന്നള്ളത്ത് പുറപ്പെടും.
രാത്രി 7.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. 10ന് ഭക്തി ഗാനമേള. പുലർചെ 3.30ന് പാലക്കാട് മാങ്ങാട്ടുവീട്ടിൽ ഗോവിന്ദൻ നായർ സ്മാരക അയ്യപ്പ വിളക്ക് സംഘത്തിന്റെ കർമികത്വത്തിൽ ആഴിപൂജ. 4 ന് ആഴിയാട്ടത്തോടെ സമാപനം.
0 Comments