NEWS UPDATE

6/recent/ticker-posts

ചൈനയിൽ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്-7 വകഭേദം; അറിയേണ്ട കാര്യങ്ങൾ

ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച വാർ‌ത്ത പുറത്തുവന്നിട്ടുണ്ട്. ബി.എഫ്-7 എന്ന വകഭേദഭമാണ് ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കും സ്ഥിരീകരിച്ചത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ളതാണ് ബി.എഫ്-7 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.[www.malabarflash.com]


ബി.എഫ്-7, ബി.എ. 5.2 എന്നീ വകഭേദങ്ങളാണ് ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്നത്. ബെയ്ജിങ്ങിൽ ബി.എഫ്-7 വകഭേദത്തിന്റെ വ്യാപനം മൂലം ആയിരങ്ങളാണ് പരിഭ്രാന്തരായി ആശുപത്രികളിൽ എത്തുന്നതെന്ന വാർത്തയും പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകരാറിലായതിന്‍റെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഡെൽറ്റാ വകഭേദമാണ് ആണ് കൂടുതൽ അപകടകാരി എന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകള്‍. എന്നാൽ അതിനെ അപേക്ഷിച്ച് കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്ത പനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. മുന്‍പ് അസുഖബാധിതരായവരും ​പ്രായമായവരും ​ഹൃദ്രോ​ഗം, ഡയബറ്റിസ്, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാ​ഗ്രതപാലിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ത്യയിൽ നിലവിൽ ​ഗുജറാത്തിലും ഒഡീഷയിലും റിപ്പോർട്ട് ചെയ്യപ്പെട്ട ബി.എഫ്-7 വകഭേദം അമേരിക്ക, യു.കെ, ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയിൽ ഒക്ടോബറിലാണ് ബി.എഫ്-7 വകഭേദം വ്യാപിച്ചു തുടങ്ങിയത്. യു.കെയിൽ ഏഴുശതമാനത്തോളം കോവിഡ് കേസുകളും ഈ വകഭേദം മൂലമുള്ള രോഗബാധയായിരുന്നു.

ആരോ​ഗ്യവിദ​ഗ്ധരുടെ നി​ഗമന പ്രകാരം അഞ്ഞൂറോളം ഒമിക്രോൺ വകഭേദങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാളിൽ നിന്ന് പത്തുമുതൽ പതിനെട്ടു പേർക്കു വരെ വ്യാപിക്കാനുള്ള ശേഷി ഈ വകഭേദത്തിനുണ്ടെന്നതും ലക്ഷണങ്ങളില്ലാത്ത രോ​ഗബാധിതരിൽ നിന്ന് കൂടുതൽ പേരിലേക്ക് രോ​ഗമെത്താൻ ഇടയായേക്കാമെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

അതിനിടെ, രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കോവി‍ഡ് ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

കോവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ(അകത്തും പുറത്തും) മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ പോൾ യോ​ഗത്തിനുശേഷം വ്യക്തമാക്കി. രോ​ഗങ്ങൾ ഉള്ളവരും മുതിർന്നവരിലും ഇക്കാര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റർഷോട്ടുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സു​ഗമമാക്കുന്നതിനായി കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ INSACOG ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments