ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ.
കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം സന്തോഷം പങ്കിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം കണ്ടു.
ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പരിപാടിക്ക് സ്വാഗതവും, കൺട്രോളർ സി എ അമീർ നന്ദിയും പറഞ്ഞു. ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ചടങ്ങിന് നേതൃത്വം നൽകി.
0 Comments