പള്ളിക്കര: ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവൽ പ്രചാരണത്തിന്റെ ഭാഗമായി ബ്ലൂ മൂൺ ക്രിയേഷൻസ് വിസ്മയ തീരം ഞായറാഴ്‌ച ബേക്കൽ ബീച്ച് പാർക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.[www.malabarflash.com]
വൈകിട്ട് അഞ്ചിന് ബലൂൺ പറത്തി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 200 കലാകാരന്മാർ അണിനിരക്കുന്ന ഫ്ലാഷ് മോബ്, മെഗാ തിരുവാതിര, കൈമുട്ടി കളി, സിനിമാറ്റിക്ഡാൻസ്, കുട്ടികളുടെ ഡാൻസ്, ആകാശത്ത് വർണ്ണവിസ്മയവും തീർത്ത് കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകും.
0 Comments