കാസര്‍കോടിന്റെ രുചിവൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യമേളകള്‍, ബീച്ച് സ്പോര്‍ട്സ്, എക്സിബിഷനുകള്‍, ടൂര്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കൊപ്പം സാംസ്‌കാരികവും സംഗീതപരവുമായ രാത്രികാഴ്ചകളുടെ വിരുന്നൊരുക്കും.
നൂറാന്‍ സിസ്റ്റേഴ്സ്, സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ഷബ്നം റിയാസ്, മുഹമ്മദ് അസ്ലം, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങി പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ വിരുന്ന് എല്ലാ ദിവസവും രാത്രി 7.30 മുതല്‍ ഉണ്ടാകും.
ഹെലികോപ്റ്റര്‍ റൈഡ്, റോബോട്ടിക് ഷോ, കൈറ്റ് ഫെസ്റ്റ്, ഫ്‌ളവര്‍ ഷോ, സാന്റ് ആര്‍ട്ട്, വാട്ടര്‍ സ്പോര്‍ട്സ്, ബ്രൈഡല്‍ ഫാഷന്‍ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്സ് ഫാഷന്‍ ഷോ, നാഷണല്‍ ബിസിനസ്സ് ട്രേഡ് എക്സ്പോ, ബി 2 സി ഫ്‌ളീ മാര്‍ക്കറ്റ്, എഡ്യൂ എക്സ്പോ എന്നിവയാണ് വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്ന മറ്റ് പരിപാടികള്‍. ഓട്ടോമൊബൈല്‍ എക്‌സ്‌പോ, അക്വാ ഷോ തുടങ്ങിയവയും ഉണ്ടാകും.
ആയിരത്തിലധികം അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന ബീച്ച് ഫെസ്റ്റിവലില്‍ ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കാസ് മാരിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ജില്ലയിലെ സാംസ്‌കാരിക വൈവിധ്യങ്ങളും പ്രകൃതി മനോഹാരിതയും വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ കുടുംബശ്രീ മുഖേന വിനോദസഞ്ചാരികള്‍ക്കായി ‘യാത്രശ്രീ’ എന്ന പേരില്‍ പ്രത്യേക ടൂര്‍ പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്. പരമ്പരാഗത ഭക്ഷണങ്ങളും തെയ്യം, ആലാമികളി, യക്ഷഗാനം പോലെയുള്ള തനതു കലകളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ക്യുആര്‍ കോഡോടുകൂടിയ ഡിജിറ്റല്‍ രൂപത്തിലാണ് ലഭ്യമാക്കുന്നത്.
ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍ വില്‍പന നടത്തിയിട്ടുണ്ടെന്നും അഞ്ച് ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ക്യുആര്‍ കോഡോടുകൂടിയ ഡിജിറ്റല്‍ രൂപത്തിലാണ് ലഭ്യമാക്കുന്നത്.
ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍ വില്‍പന നടത്തിയിട്ടുണ്ടെന്നും അഞ്ച് ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബി.ആര്‍.ഡി.സി എം.ഡി പി. ഷിജിന്‍, കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ജ്യോതി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹക്കിം കുന്നില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെഇഎ ബേക്കര്‍, ആസ്മി ഹോളിഡേയ്സ് എം.ഡി കുഞ്ഞബ്ദുല്ല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments