NEWS UPDATE

6/recent/ticker-posts

ബംഗാളില്‍ ബി ജെ പി നേതാവിന്റെ പുതപ്പ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ പുതപ്പ് വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കുട്ടിയാണ്. പ്രതിപക്ഷ നേതാവ് ബി ജെ പിയുടെ സുവേന്ദു അധികാരി പങ്കെടുത്ത പരിപാടിയിലാണ് തിക്കും തിരക്കുമുണ്ടായത്.[www.malabarflash.com]


അനുമതിയില്ലാതെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സുവേന്ദു വേദി വിട്ടതിന് ശേഷമാണ് തിരക്കുണ്ടായത്. ആളുകള്‍ വേദിക്കരികിലെത്താന്‍ തിരക്കുകൂട്ടിയതാണ് പ്രശ്‌നമായത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.

Post a Comment

0 Comments