വിൻസന്റ് അബൂബക്കർ മലപ്പുറത്ത് സെവൻസ് ഫുട്ബാൾ മത്സരം കളിച്ചിരുന്നുവെന്ന വ്യാജ പ്രചാരണം വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉൾപ്പെടുന്ന സാമൂഹ്യമാധ്യമങ്ങളിൽ അഴിച്ചുവിട്ടതോടെയാണ് ചർച്ചകളും തർക്കങ്ങളും കളംപിടിച്ചത്.
ഈ വ്യാജ പ്രചാരണം പലരും വാട്സ്ആപ് സ്റ്റാറ്റസാക്കി. നമ്മുടെ നാട്ടിൽ സെവൻസ് കളിച്ചുനടന്ന അബുവാണ് ബ്രസീലിനെ തോൽപിച്ചതെന്ന് പറഞ്ഞ് ചിലർ ബ്രസീൽ ആരാധകരെ പ്രകോപിപ്പിച്ചു. ഖത്തർ ലോകകപ്പിൽ കാമറൂൺ പുറത്തായെങ്കിലും അവർ വമ്പൻമാരായ ബ്രസീലിനെ ക്യാപ്റ്റൻ വിൻസന്റ് അബൂബക്കറിന്റെ ഗോളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. കളിയുടെ അധിക സമയത്ത് ഹെഡറിലൂടെയാണ് സ്റ്റാർ സ്ട്രൈക്കർ ബ്രസീലിന്റെ ഗോൾവല കുലുക്കിയത്.
ഇതോടെ വിൻസന്റ് അബൂബക്കർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനടക്കം കേരളത്തിലെ ക്ലബുകളിൽ കളിച്ചിരുന്നുവെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ സജീവമായി. എന്നാൽ, വിൻസന്റ് അബൂബക്കർ മലപ്പുറം സൂപ്പർ സ്റ്റുഡിയോക്ക് വേണ്ടി കളിച്ചിട്ടില്ലെന്ന് മുൻ മാനേജറായ ഷമീർ എടത്തനാട്ടുകര വ്യക്തമാക്കി. നമ്മുടെ നാട്ടിൽ സെവൻസ് കളിച്ച ആരും ഖത്തർ ലോകകപ്പിൽ കളിക്കുന്നില്ലെന്നും സൂപ്പർ സ്റ്റുഡിയോ അധികൃതർ അറിയിച്ചു.

0 Comments