NEWS UPDATE

6/recent/ticker-posts

ജില്ലാ പഞ്ചഗുസ്തി: ന്യൂ ഗോള്‍ഡ് ജിം പാറപ്പള്ളി ചാമ്പ്യന്മാര്‍


കാഞ്ഞങ്ങാട്: അലാമിപ്പള്ളി മീത്തല്‍ ജീംല്‍ നടന്ന കാസര്‍കോട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 68 പോയിന്റ് നേടി ന്യൂ ഗോള്‍ഡ് ജീം പാറപ്പള്ളി ഓവറോള്‍ ചാമ്പ്യന്മാരായി. 30 പോയിന്റ് നേടി മള്‍ട്ടി മാസ് ചെറുവത്തൂര്‍ രണ്ടും 28 പോയിന്റ് കാഞ്ഞങ്ങാട് ലയണ്‍സ് ജിം മൂന്നും സ്ഥാനവും കരസ്ഥമാക്കി.[www.malabarflash.com] 

കാസര്‍കോട് സീനിയര്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം മള്‍ട്ടി മാസ് ചെറുവത്തൂരിലെ ശരത്കൃഷ്ണന്‍ നേടി. മത്സരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം വി പ്രിയേഷ് അധ്യക്ഷത വഹിച്ചു. 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ അനില്‍ ബങ്കളം, ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് സതീശന്‍ നമ്പ്യാര്‍, ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി രൂപേഷ് നീലേശ്വരം, പഞ്ചഗുസ്തി സ്റ്റേറ്റ് റഫറി ഫൈസല്‍ കണ്ണൂര്‍, ജില്ലാ റഗ്ബി അസോസിയേഷന്‍ സെക്രട്ടറി മനോജ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു. പഞ്ചഗുസ്തി അസോസിയേഷന്‍ സെക്രട്ടറി പള്ളം നാരായണന്‍ സ്വാഗതവും ജില്ലാ മൗണ്ടനിംഗ് അസോസിയേഷന്‍ സെക്രട്ടറി മുരളി പള്ളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments