NEWS UPDATE

6/recent/ticker-posts

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയെന്ന് വ്യാജപ്രചാരണം; അന്വേഷണം

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയെന്നത് വ്യാജപ്രചരണം. ആലപ്പുഴയിലെ ദ അശോക ഹോട്ടലില്‍ പട്ടിയിറച്ചി വില്‍പ്പന നടന്നുവെന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നടന്ന പ്രചരണം.[www.malabarflash.com]

എന്നാല്‍ അങ്ങനെയൊരു ഹോട്ടല്‍ തന്നെ നഗരത്തില്‍ ഇല്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും ആലപ്പുഴ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. അശോക ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടികൂടിയെന്ന പ്രചരണം വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്നത്. 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടിയിറച്ചി പിടികൂടിയെന്നായിരുന്നു ചിത്രങ്ങള്‍ സഹിതമുള്ള പ്രചരണം. അശോക എന്ന പേരുള്ള ഒരു ഹോട്ടലിന്റെ ചിത്രവും ഹോട്ടലിന് മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളും സന്ദേശത്തിനൊപ്പം പ്രചരിച്ചിരുന്നു. കൂടാതെ പട്ടിയുടെ തലയോടുകൂടിയ മാംസത്തിന്റെ ചിത്രങ്ങളും പട്ടികളെ കൂട്ടത്തോടെ കൂട്ടില്‍ അടച്ചിട്ടിരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ചിത്രങ്ങള്‍ പഴയതാണെന്നും ചിത്രത്തില്‍ കാണുന്ന അശോക ഹോട്ടല്‍ പശ്ചിമ ബംഗാളിലെ ഹൗറയിലുള്ളതാണെന്നും കണ്ടെത്തി. 

ബംഗാള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം 2018 മെയില്‍ ഈ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രമാണ് പട്ടിയിറച്ചി പിടിച്ചെടുത്ത ഹോട്ടലെന്ന വ്യാജേന പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments