NEWS UPDATE

6/recent/ticker-posts

ഹെഡ് ഓഫീസിലടയ്‌ക്കാൻ നൽകിയ പത്ത് ലക്ഷം രൂപ ഓൺ ലൈൻ ഗെയിമിനായി ചിലവാക്കി; ഫിനാൻസ് സ്ഥാപനത്തിലെ മാനേജർ പിടിയിൽ

കോട്ടയം: മൈക്രോഫിനാൻസ് സ്ഥാപനത്തിൽ പണം തിരിമറി നടത്തിയ മാനേജർ അറസ്റ്റിൽ. കുമളി മുരിക്കാടി പല്ലേക്കാട്ട് വീട്ടിൽ നിഖിലിനെ (25) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ഇയാൾ മാനേജരായി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ട ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയിൽ ഫീൽഡ് ഓഫീസർമാർ ഹെഡ് ഓഫീസിൽ അടയ്ക്കാനായി ഏൽപ്പിച്ച പത്തുലക്ഷം രൂപ തിരിമറി നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് പോലീസ് ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ തിരിമറി നടത്തിയത് നിഖിൽ ആണെന്ന് കണ്ടെത്തുകയും അരുവിത്തറയിൽ നിന്ന് പിടികൂടുകയുമായിരുന്നു. പണം ഓൺലൈൻ ഗെയിമിനുവേണ്ടി ചെലവഴിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments