NEWS UPDATE

6/recent/ticker-posts

രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

ഹൈദരാബാദ്: രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദ് സ്വദേശിയായ യാസ്മിനുന്നിസ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ട രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]


പോലീസ് പറയുന്നതിങ്ങനെ... മുഹമ്മദ് തൌഫീഖ് മുർഷീറാബാദിലെ ബക്കാാറാം സ്വദേശിയാണ്. ഇയാളുടെ വളർത്തു മകൾ അർധരാത്രി ഒരു മണിക്ക് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ തൌഫീഖ് പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, മൊബൈൽ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിഷേധിക്കുകയും തൌഫീഖുമായി പെൺകുട്ടി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയെ രാവിലെ മൂന്നുമണിയോടെ ഇയാൾ പെൺകുട്ടിയെ കഴുത്തുഞരിച്ച് കൊലപ്പെടുത്തി. രാവിലെ ആറു മണിക്ക് പോലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments