കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.സംഭവത്തെ തുടർന്ന് ബുധനാഴ്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രകാശിൻ്റെ വാക്കുകളിൽ പൊരുത്തക്കേടുകൾ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റിയയുടെ കുടുംബം പ്രകാശ് കുമാറിനെതിരെ പോലീസിൽ പരാതി നൽകിയത്.
ആളൊഴിഞ്ഞ സ്ഥലത്ത് കാറ് നിർത്തിയതും , കൃത്യമായി അതേ സ്ഥലത്ത് സംഘം എത്തി ആക്രമണം നടത്തിയതും ദുരഹത നിറഞ്ഞതാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടാക്കൾ കാറിനെ പിന്തുടർന്നതായി സൂചനകളില്ല. യാദൃശ്ചികതകൾ കൂടി ചേർന്ന് നടന്ന കുറ്റകൃത്യം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്ന ഇവരുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ആറ്മണിക്കായിരുന്നു പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വെച്ച് ജാർഖണ്ഡ് നടി റിയ കുമാരി എന്ന ഇഷ ആല്യ കൊള്ള സംഘത്തിൻ്റെ ആക്രമണത്തിൽ വെടിയേറ്റ് മരിച്ചത്. കുടംബവുമായി കൊൽക്കത്തയിലേക്ക് പോകുന്ന വഴിക്കായിരുന്നു കൊള്ള സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാറും മൂന്ന് വയസ് പ്രായമുള്ള മകളുമാണ് കാറിലുണ്ടായിരുന്നത്.

യാത്രക്കിടയിൽ ക്ഷീണം മാറ്റാനായി മാഹിശ്രേഖ പ്രദേശത്തെ ആളൊഴിഞ്ഞിടത്ത് കാർ നിർത്തി പുറത്തിറങ്ങി നിൽക്കുകയായിരുന്നു പ്രകാശ്. ഈ സമയത്ത് അവിടെയെത്തിയ മൂന്നംഗസംഘം പ്രകാശിനെ ആക്രമിച്ച് അവരുടെ കൈവശമുള്ള വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചു. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനായി കാറിൽ നിന്ന് പുറത്തിറങ്ങിയ നടിക്ക് നേരെ സംഘത്തിലൊരാൾ വെടി ഉയർത്തുകയായിരുന്നു.
വെടിയേറ്റ് നടി നിലത്ത് വീണതോടെ അക്രമി സംഘം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുറിവേറ്റ റിയയെ കാറില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ ഓടിച്ച് കുൽഗാച്ചിയ-പിർതാല എന്ന സ്ഥലത്തെത്തിയപ്പോഴാണ് അവർക്ക് സഹായം ലഭിച്ചതെന്നും പ്രകാശ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ എസ്‌സിസി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രകാശ് കുമാറിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

യുവതിയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ആളുകളേയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രകാശ് കുമാറിൻ്റെ വാക്കുകൾ പൂർണ്ണമായി വിശ്വസിക്കാനാകില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
0 Comments