NEWS UPDATE

6/recent/ticker-posts

ഫൈനലിനു മുമ്പ് പരിശീലനം ഒഴിവാക്കി മെസ്സി; പരിക്കെന്ന് റിപ്പോര്‍ട്ട്

ദോഹ: ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തയാണിത്.[www.malabarflash.com]


വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസ്സി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം മെസ്സി പേശീവലിവ് ബാധിച്ചതുപോലെയാണ് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരത്തിന്റെ തുടക്കത്തിലും മെസ്സി പിന്‍തുടയില്‍ കൈവെക്കുന്നതും കാണാമായിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ ഇതിനോടകം അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസ്സി. ഫ്രാന്‍സിനെതിരേ അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ മെസ്സിയിലാണ്.

അതേസമയം, ഫൈനലിന് ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ സെമി ഫൈനല്‍ കളിച്ച ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments