NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സാന്നിധ്യ കലശ പൂജയും സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സാന്നിധ്യ കലശ പൂജയും നടന്നു. അതിന്റെ ഭാഗമായി വ്യാഴാഴ്ച്ച സന്ധ്യക്ക്‌ ഭണ്ഡാര വീട്ടിൽ നിന്ന് പ്രതിഷ്ഠാബിംബങ്ങളെ വഹിച്ച് എഴുന്നള്ളത് ക്ഷേത്രത്തിലെത്തി.[www.malabarflash.com]


തുടർന്ന് പ്രാസാദ ശുദ്ധിക്രിയകൾ നടന്നു. വെള്ളിയാഴ്ച്ച പുലർച്ചെ ബിംബശുദ്ധിക്ക്‌ ശേഷം ഗണപതി ഹോമവും തുടർന്ന് ചോരശാന്തി ഹോമം , മഹാമൃത്യുഞ്ജയഹോമം സാന്നിധ്യ കലശ പൂജ, മഹാപൂജ എന്നിവ നടന്നു. ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി കാർമികത്വം വഹിച്ചു.

തന്ത്രിയുടെ സാന്നിധ്യത്തിൽ മൊഴിവചനവും കൂട്ടപ്രാർഥനയും ചൊല്ലി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.

Post a Comment

0 Comments