NEWS UPDATE

6/recent/ticker-posts

മലബാർ ആൽബം അസോസിയേഷൻ അവാർഡ് നൈറ്റ് സമാപിച്ചു


കാസർകോട്: മലബാർ ആൽബം അസോസിയേഷൻ (മാ) അവതരിപ്പിച്ച സിറ്റി ഗോൾഡ് ആൽബം അവാർഡ് നൈറ്റ് കാസർ കോട് ടൗൺ ഹാളിൽ  വിവിധ  പരിപാടിയോടെ നടന്നു. കവിയും സാഹിത്യകാരനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്റഫ് ബംബ്രാണി അധ്യക്ഷത വഹിച്ചു.സംഘടന സെക്രട്ടറി അലിമാങ്ങാട് സ്വാഗതം പറഞ്ഞു.[www.malabarflash.com]


ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് നാർകോട്ടിക് സെൽ ഡിവൈഎസ്പി എംഎ മാത്യു, ഷാഹുൽ ഹയാത്ത് ട്രാവൽസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ആരോഗ്യ,വ്യവസായ,സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന അച്ചു നായൻമാർമൂല, യുവ ഡോക്ടർ ഡോ.റിഷാൻ ചൂരി എന്നിവരെ മേൽപറമ്പ് സിഐ ഉത്തംദാസ് ആദരിച്ചു.

ലൈഫ് ടൈം അച്യുമെന്റ് അവാർഡ് നേടിയ ഫിറോസ് കാസർകോട്, മികച്ച ഗാനരചന ഷുക്കൂർ ഉടുമ്പുന്തല, സംഗീതം ഹാരിഫ് റീമിക്സ്, ക്യാമറ അഷ്‌റഫ് ബംബ്രാണി, എഡിറ്റിംഗ് നിസാർ ഷിറിയ, ഗായകൻ നവാസ് കാസർകോട്, ഇയർ ഓഫ് ദ ബെസ്റ്റ് റിസ ഫൈസൽ, മികച്ച നടൻ ഖുദാ ശാഹുൽ, നായിക അനാമിക മോഹൻ, മികച്ച സംവിധായകൻ അലി മാങ്ങാട്, ജന പ്രിയ ആൽബം റൗഡി ബേബി, മികച്ച ആൽബം ഐനുൽ ഫിർദോസ്, ജൂറി പരാമർശം നേടിയ അസിമോൾ, 

ഷെബി ബംബ്രാ ണി, മുനാസ് മുന്നു, നന്ദന സഹദേവൻ,. രാജേഷ് ചിന്നു, കാദർ എന്നിവരെയും ആദരിച്ചു.

ജൂറി പാനൽ ഷാഫി കൊല്ലം, ഷാനിഫ് അയിരൂർ, സംഘടന പ്രസിഡന്റ് ഷെബി ബംബ്രാ ണി, ട്രഷറർ ഷുഹൈബ് ഷാൻ, വൈസ് പ്രസിഡന്റ് ഹാരിഫ് റീമിക്സ്  സംസാരിച്ചു.

സംഗീത നിശയിൽ ഷാഫി കൊല്ലം, തൻസീർ കൂത്തു പറമ്പ്, ദിൽജിഷ, പൊള്ളാച്ചി മുത്തു, നതാശ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Post a Comment

0 Comments