ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുടെയും അയ്യപ്പസേവാ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ഡല പൂജ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.[www.malabarflash.com]
ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പന് നെയ്യഭിഷേകവും, ഭസ്മാഭിഷേകവും, അലങ്കാര പൂജയും നടത്തി. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം പ്രസാദ വിതരണം ചെയ്തു. ചടങ്ങുകൾക്ക് മേൽശാന്തി രാജഗോപാല ഒക്കുണ്ണായ കാർമികത്വം വഹിച്ചു.
തുടർച്ചയായി 18 വർഷം പൂർത്തിയാക്കുന്ന രാജു ഉദുമ പടിഞ്ഞാർ, മനോജ് കൊറമ്പൻ വെളുപ്പ്, 38 വർഷം പൂർത്തിയാക്കുന്ന അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ പ്രസിഡൻ്റ് പള്ളം ഗംഗാധരൻ , മോഹനൻ ചെണ്ട എന്നീ ഗുരുസ്വാമിമാരെ ക്ഷേത്ര അയ്യപ്പ സേവാസംഘം ആദരിച്ചു.
ചടങ്ങിൽ അയ്യപ്പ സേവാസംഘം പ്രസിഡണ്ട് വി. ഇന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാ സംഘം സെക്രട്ടറി പി.ആർ ചന്ദ്രൻ സ്വാഗതവും ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ട് ബാബു പ്രതാപൻ നന്ദിയും പറഞ്ഞു. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കെ വി ബാലകൃഷ്ണൻ. ജനറൽ സെക്രട്ടറി വി.കുഞ്ഞിരാമൻ, വൈസ് പ്രസിഡൻ്റ് കെ വി കുഞ്ഞിക്കോരൻ, ക്ഷേത്രം ഗുരുസ്വാമി ജയൻ പള്ളം എന്നിവർ സംസാരിച്ചു.
0 Comments