നീലേശ്വരം: സമസ്ത കാസറകോട് ജില്ലാ ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം കണിച്ചിറയിൽ പ്രവർത്തിച്ചു വരുന്ന മർക്കസുദ്ദഅവ ഇസ്ലാമിയ്യ തർഖിയ്യത്തുൽ ഹുഫ്ഫാള് & തഹ്ഫീസുൽ ഖുർആൻ കോളേജിൽ ഈ മാസം 16, 17, 18, 19 തിയ്യതികളിൽ നടത്തുന്ന മർക്കസ് പ്രഭ -22 ൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്‌ഘാടനം സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ മുബാറക് ഹസൈനാർ ഹാജി നിർവ്വഹിച്ചു.[www.malabarflash.com]
കെ ബി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത: ജില്ലാ വൈസ് പ്രസിഡൻറ് എം. മൊയ്തു മൗലവി ഉദ്‌ഘാടനം ചെയ്‌തു. മർക്കസ് പ്രസിഡൻ്റ് സയ്യിദ് മഹ്‌മൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല ആമുഖ ഭാഷണം നടത്തി. അബ്ദുൽ അസീസ് അശ്റഫി, നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം, ഖലീലു റഹ്‌മാൻ കാശിഫി, ബഷീർ വെള്ളിക്കോത്ത്, അബ്ദുൾ റഷീദ് ഫൈസി, എൻ .പി.അബ്ദു റഹ്മാൻ മാസ്റ്റർ, സുബൈർ ഹാജി ബദരിയ്യ നഗർ, സൺ ലൈറ്റ് അബ്ദുൾ റഹ്‌മാൻ, യൂസുഫ് ഓർച്ച, അബ്ദുസ്സമദ് ഹാജി, ശബീർ ഫൈസി, ഫുആദ് ഹാജി, അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ ഗഫൂർ ഹാജി, എം.കെ അബ്ദുൾ റഹ്‌മാൻ, ഇബ്റാഹീം ഹാജി ആറങ്ങാടി, അബ്ദുല്ല ഹാജി, സുബൈർ ഹാജി പള്ളിക്കര, ഡോ: നുവൈദ്, സുബൈർ ഹാജി നീലേശ്വരം, ശാഫി സിയാറത്തിങ്കര, അഫ്‌സൽ കണിച്ചിറ പ്രസംഗിച്ചു.
0 Comments