കാഞ്ഞങ്ങാട്: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 15 മുതല്‍ പാലക്കുന്ന് ഡ്യൂണ്‍സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മെട്രോ കപ്പ് അഖിലേന്ത്യ ഫ്‌ലഡ്‌ലൈറ്റ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഫുട്ബാള്‍ താരങ്ങളായിരുന്ന മുഹമ്മദ് റാഫി, സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.[www.malabarflash.com]
ചെയര്‍മാന്‍ ഹസ്സന്‍ യാഫ അധ്യക്ഷനായി. ചടങ്ങില്‍ മുജീബ് മെട്രോ മുഖ്യാഥി തിയായിരുന്നു. കണ്‍വീനര്‍ ജാഫര്‍ ബേങ്ങച്ചേരി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ നൗഷാദ് സിഎം, നാസര്‍ കൊട്ടിലങ്ങാട്,ജബ്ബാര്‍ ചിത്താരി, ബഷീര്‍ ബേങ്ങച്ചേരി,ഫൈസല്‍ ചിത്താരി, സുബൈര്‍ ബ്രിട്ടീഷ്, ഹാരിസ് മുനിയുംകോട്, നിസാമുദ്ധീന്‍ സിഎച്, മുഹമ്മദലി പീടികയില്‍, റത്തു ഷാ,മുഹാഷിര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments