NEWS UPDATE

6/recent/ticker-posts

നാദാപുരത്ത് കാസര്‍കോട് സ്വദേശി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് കാസര്‍കോട് സ്വദേശി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവാണ് നാദാപുരം ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. ബന്ധുക്കൾക്കൊപ്പമെത്തിയ യുവാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.[www.malabarflash.com]

ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിനു സമീപം കാറിൽനിന്നു വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിസമീഷ് ടി ദേവാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമീഷും ശ്രീജിത്തും തമ്മിൽ മാഹിയിലെ മദ്യശാലയിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സമീഷിൻ്റെ സുഹൃത്തായ യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. സമീഷ് കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു സമീഷ് മൊഴി നൽകിയതെന്ന് പോലീസ് പറയുന്നു. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് സമീഷാണെന്നു മനസിലായത്.

തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണു പോലീസ് കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Post a Comment

0 Comments