ബേക്കൽ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനടുത്ത് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ട്രെയിൻ തട്ടാതെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്ക്. കാസർകോട് എ.ആർ ക്യാമ്പിലെ പോലീസുകാരൻ ബോവിക്കാനം ഇരിയണ്ണി സ്വദേശി സജേഷിനാണ് (30) പരിക്കേറ്റത്.[www.malabarflash.com]
പള്ളിക്കര മേൽപാലത്തിനടിയിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. പള്ളിക്കര ടൗണിൽ നിന്നും നൂറുകണക്കിനാളുകൾ ഇതുവഴി പാളം മുറിച്ച് കടന്ന് ബീച്ച് ഫെസ്റ്റിവലിന് പോകുന്നതിനാൽ മൂന്ന് പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
വെളിച്ചമില്ലാത്ത ഇതുവഴി സ്ത്രീ പാളം മുറിച്ച് കടന്നപ്പോൾ ട്രെയിൻ അടുത്തെത്തുന്നത് കണ്ട് സജേഷ് രക്ഷിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ സജേഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ട്രെയിൻ തട്ടിയതാണോ വീഴ്ചയിലാണോ പരിക്കെന്ന് വ്യക്തമായില്ലെന്ന് പോലീസ് പറഞ്ഞു.
0 Comments