NEWS UPDATE

6/recent/ticker-posts

ക്ഷേത്രത്തിൽ ഭജനക്ക്​ എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

മലപ്പുറം: പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം കീഴാറ്റൂർ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്. തുടർച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബർ 27നും ഡിസംബർ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.[www.malabarflash.com]


ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തിൽ ഭജനക്ക്​ എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത്​ വെച്ച്​ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായതോടെ രക്ഷിതാക്കൾ കൗൺസിലിങ്ങ് നടത്തി. ഇതോടെയാണ് വിവരങ്ങൾ പുറത്തായത്.

തുടർന്ന് ചൈൽഡ്​ ലൈനിന്റെ നിർദേശപ്രകാരം കേസെടുത്ത മേലാറ്റൂർ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയിൽ ബാലകൃഷ്ണനെയാണ്​​ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനൊന്നുവയസ്സുള്ള പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചായിരുന്നു എഴുപത്തിയഞ്ചുകാരനായ ബാലകൃഷ്ണൻ ലൈംഗികാതിക്രമത്തിന് മുതിർന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments