NEWS UPDATE

6/recent/ticker-posts

സിക്കിമിൽ സേനാവാഹനം മറിഞ്ഞ് അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

ഗ്യാങ്ടോക്: സിക്കിമില്‍ സൈനികവാഹനം മറിഞ്ഞു മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആയി സേവനം ചെയ്യുകയായിരുന്നു. അപകടത്തില്‍ ആകെ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.[www.malabarflash.com]


സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ത്യ–ചൈന അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments