NEWS UPDATE

6/recent/ticker-posts

ബുർജ്​ ഖലീഫ നടന്നുകയറി ശൈഖ്​ ഹംദാൻ

ദുബൈ: സാഹസികതയിൽ അൽഭുതങ്ങൾ തീർക്കുന്ന ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ബുർജ്​ ഖലീഫ നടന്നുകയറി.[www.malabarflash.com]


കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ്​ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ 160ാം നിലയിലേക്ക്​ നടന്നു കയറിയത്​ അദ്ദേഹം വ്യക്​തമാക്കിയത്​. ബാക്ക്‌പാക്കും ഫിറ്റ്‌നസ് ഗിയറും ധരിച്ച് താഴെനിന്ന്​ നടത്തം തുടങ്ങുന്നതിന്‍റെ വീഡിയോയും പിന്നീട്​ മുകളിലെത്തിയതിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്​. 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കൻഡും സമയമെടുത്താണ്​​ കയറ്റം പൂർത്തിയാക്കിയത്​.

നിരവധിപേരാണ്​ ശൈഖ്​ ഹംദാനെ അഭിനന്ദിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്​. ബുർജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്​. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്കൈ ഫ്ലോർ 148-ലും യഥാർത്ഥ അറ്റ് ദ ടോപ്പ് ഒബ്സർവേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്​. 2020 ഡിസംബറിൽ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറി, 828 മീറ്റർ ഉയരമുള്ള ഉച്ചിയിൽ നിന്ന്​ വീഡിയോ പകർത്തിയും അദ്ദേഹം അൽഭുതപ്പെടുത്തിയിട്ടുണ്ട്​.

Post a Comment

0 Comments