എസ് വൈ എസ് , കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ സർക്കിൾ, സോൺ കമ്മറ്റികളിൽ നേതൃപദവി വഹിച്ച സി ഐ അമീറലി മുഹിമ്മാത്തിൻ്റെ തുടക്കം മുതൽ ത്വാഹിർ തങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ട്രഷററായ അദ്ധേഹം ഉപാധ്യക്ഷനായും സേവനം ചെയ്തിട്ടുണ്ട്.
മത, വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചർക്ക് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ നാമധെയത്തിൽ കഴിഞ്ഞ നാല് വർഷമായി അവാർഡ് നൽകി വരുന്നു. വൈ.എം അബ്ദുൽ റഹ്മാൻ അഹ്സനി, എം അന്തുഞ്ഞി മൊഗർ, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി .എൻ അബ്ദുൽ ഖാദിർ മാസ്റ്റർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് നൽകിയത് .
ജില്ലയിലെ ദീനീ ദഅവ രംഗത്തും സംഘടന, സ്ഥാപന രംഗത്തും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് പ്രവർത്തിക്കുന്നവരെ കണ്ടെത്തി നൽകുന്നതാണ് ത്വഹിറുൽ അഹ്ദൽ അവാർഡ്.
മുഹിമ്മാത്തിൽ നടന്ന ചടങ്ങിൽ സമസ്ത ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രഖ്യാപിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,എസ് .വൈ.എസ് സംസ്ഥാന സെക്രട്ടറി പി.ബി ബഷീർ പുളിക്കൂർ ,എസ് .എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ,എസ് .എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,എസ് .വൈ.എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ ,മാലിക്ദീനാർ കൾച്ചറൽ ഫോറം സെക്രട്ടറി അബ്ദുൽ ലത്തീഫ് പള്ളത്തടുക്ക ,മീഡിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments