ബദിയഡുക്ക: ടൗണിലെ ഫര്‍ണിച്ചര്‍ കടയില്‍ മോഷണം നടന്നു. പിലാങ്കട്ട അര്ത്തിപ്പള്ളത്തെ അബൂബക്കറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് മോഷണം നടന്നത്.[www.malabarflash.com]
മുറിക്കകത്തുണ്ടായിരുന്ന ഫാനുകളും കിറ്റുകളുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാമറ തിരിച്ചുവെച്ചാണ് ഫാനുകളും മറ്റും കൊണ്ടുപോയത്.
പുലര്‍ച്ചെ 1.30ഓടെയാണ് മോഷ്ടാവ് ഫര്‍ണിച്ചര്‍ കടയില്‍ കയറിയത്. മുന്‍വശത്തെ ഗ്രില്‍സിലൂടെ അകത്തുകടന്നാണ് മോഷണം നടത്തിയത്. കടയിലുണ്ടായിരുന്ന ഏണി ഉപയോഗിച്ചാണ് തിരികെ ഇറങ്ങിയത്. ബദിയഡുക്ക പോലീസ് അന്വേഷണം തുടങ്ങി.
0 Comments