NEWS UPDATE

6/recent/ticker-posts

യുവ എന്‍ജിനീയര്‍ അരുണ്‍ലാല്‍ കൊല: പ്രണയിനിയെ കളിയാക്കിയതിന്റെ വൈരാഗ്യം

തൃശൂര്‍: പുറ്റേക്കരയിലെ യുവ എന്‍ജിനീയര്‍ അരുണ്‍ലാല്‍ കൊലക്കേസില്‍ പ്രതി അറസ്റ്റില്‍. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു(37)വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയിനിയെ കളിയാക്കിയതിന്റെ വൈരാഗ്യത്തിലാണ് ടിനു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

നഗരത്തിലെ ബാറില്‍ വച്ചാണ് ടിനു അരുണ്‍ ലാലുമായി സൗഹൃദത്തിലായത്. ഇവിടെ വച്ച് തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. ഇക്കാര്യം പറഞ്ഞ് അരുണ്‍ ടിനുവിനെ കളിയാക്കി. ഇതിനിടെ യുവതി ടിനുവുമായി അകന്നു. ഇതിന് കാരണം അരുണ്‍ ആണെന്ന് കരുതിയാണ് ടിനു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബാറില്‍ നിന്ന് മദ്യപിച്ച ശേഷം വീട്ടില്‍ കൊണ്ടാമെന്ന് പറഞ്ഞ് ടിനു അരുണിനെ ബൈക്കില്‍ കയറ്റിയ ശേഷം പുറ്റേക്കരയിലെ ഇടവഴിയില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലക്കും മുഖത്തുമേറ്റ ശക്തമായ അടിയാണ് അരുണ്‍ലാലിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂക്കിന്റെ പാലം തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡരികില്‍ നിന്ന് നാട്ടുകാരാണ് അവശനിലയില്‍ കണ്ട അരുണിനെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments