പെണ്‍കുട്ടിയെ കാസര്‍കോട്ടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് പ്രതികളുടെ അറസ്റ്റ്. അറസ്റ്റിലായ ജാസ്മിന്‍ പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി. പട്‌ളയിലെ ജെ. ഷൈനിത്ത് കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട പെണ്‍കുട്ടിയുടെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരു തവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
0 Comments