രാജന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പതിനൊന്നുമണി കഴിഞ്ഞിട്ടും കടയടച്ച് വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പല ചരക്ക് കടക്കുള്ളിൽ രാജനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. രാജൻ കഴുത്തിലും കയ്യിലുമായി അണിഞ്ഞിരുന്ന സ്വർണാഭരണവും കടക്കുളളിലെ പണവും ബൈക്കും നഷ്ടപ്പെട്ടിരുന്നു.
കൊലപാതകമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. രാജൻ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുളളതായി കാണാം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വടകര ഡി വൈ എസ് പി പറഞ്ഞു.

0 Comments