NEWS UPDATE

6/recent/ticker-posts

പടന്നക്കാട് വലിയ വീട് ആലിൻകീഴിൽ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ്

പടന്നക്കാട്: പടന്നക്കാട് വലിയ വീട് ആലിൻകീഴിൽ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവത്തിൻ്റെ നാൾമരം മുറിക്കൽ ചടങ്ങും ഫണ്ട് ഉദ്ഘാടനവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.[www.malabarflash.com]


മൂലപ്പള്ളി കൊല്ലൻ രാഘവന്റെ നേതൃത്ത്വത്തിൽ ക്ഷേത്ര സ്ഥാനികൻമാരുടെ സാന്നിദ്ധ്യത്തിൽ നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു. തുടർന്ന് നടന്ന ഫണ്ട് . ഉദ്ഘാടനചടങ്ങിൽ ജനറൽ കൺവീനർ വി. വി ബാലൻ സ്വാഗതം പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനും സ്വാമി രാംദാസ് വിദ്യാമന്ദിരത്തിന്റെ ചെയർമാനും കൂടിയായ ആർട്ടി ടെക് കെ.ദാമോദരൻ എഞ്ചിനിയർ ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ദാമോദര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ കെ അച്ചുതൻ വൈസ്ചെയർമാൻമാരായ രാധാകൃഷ്ണൻ കെ.പി , എം സുനിൽ ,കെ രാമകൃഷ്ണൻ , വി.നാരായണൻ കാരണവർ ജോയിൻ കൺവീനർമാരായ പി ബാലകൃഷ്ണൻ , ടി.പി ഹരീന്ദ്രൻ , ഇ. രവീന്ദ്രൻ , ഖജാൻജി ടി.വി കാര്യമ്പു, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ടി.വി സുരേശൻ കൺവീനർ എം സുധാകരൻ എന്നിവർ സംബന്ധിച്ചു. വി.വി ഗണപതി നന്ദിയും പറഞ്ഞു.

Post a Comment

0 Comments