NEWS UPDATE

6/recent/ticker-posts

അയല്‍വീട്ടിലെ നായയുടെ കടിയേറ്റു, വാക്‌സിനെടുത്തില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: അയല്‍വീട്ടിലെ നായയുടെ കടിയേറ്റ യുവാവ് പേവിഷബാധ മൂലം മരിച്ചു. കടയ്ക്കാവൂര്‍ വക്കം അടിവാരം വരമ്പില്‍ വീട്ടില്‍ ജിഷ്ണു(29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ജിഷ്ണുവിന് നായയുടെ കടിയേറ്റത്. എന്നാല്‍ പ്രതിരോധ വാക്‌സിന് എടുത്തിരുന്നില്ല.[www.malabarflash.com]

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്നാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 

മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ജിഷ്ണുവുമായി സമ്പര്‍ക്കമുണ്ടായിരുന്ന മുപ്പതോളം പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആംബുലന്‍സ് ഡ്രൈവറാണ് ജിഷ്ണു.

Post a Comment

0 Comments