കാസറകോട്: എബി കുട്ടിയാനത്തിന്റെ ഉമ്മായ്ക്കുള്ള കുറിപ്പുകളുടെ സമാഹാരമായ സുബര്‍ക്കം എന്ന പുസ്തകം വൈറലായി മാറുന്നു. ഓണ്‍ലൈന്‍ വഴി മാത്രം ആയിരത്തിലേറെ കോപ്പികള്‍ വിറ്റു തീര്‍ന്നു. കേരളത്തിലും ഗള്‍ഫുനാടുകളിലും പുസത്കം ഹിറ്റാണ്.[www.malabarflash.com]
വായനാശീലം തീരെ ഇല്ലാത്തവര്‍ പോലും പുസ്‌കത്തിന് വേണ്ടി വിളിക്കുകയാണെന്ന് എഴുത്തുകാരന്‍ പറഞ്ഞു. ഉമ്മ എന്നുള്ള ആ ടൈറ്റിലാണ് പുസ്തകത്തെ ഹിറ്റാക്കിമാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മയെ പിരിഞ്ഞിരിക്കുന്ന നേരത്ത് കുറിച്ചുവെച്ച വിരഹത്തിന്റെ വരികളാണ് സുബര്‍ക്കം എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കിയത്.
0 Comments