NEWS UPDATE

6/recent/ticker-posts

സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവ്; യുവാവിന് 10വര്‍ഷം തടവ്

പത്തനംതിട്ട: സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. ചെന്നീര്‍ക്കര പ്രക്കാനം സ്വദേശി വല്യവട്ടം തുണ്ടിയില്‍ വീട്ടില്‍ രതീഷാണ് പ്രതി. 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് രതീഷിന് വിധിച്ച ശിക്ഷ.[www.malabarflash.com] 

2016ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രാക്കാനം ജംഗ്ഷനില്‍ വെച്ചാണ് യുവാവ് ഭാര്യ രഞ്ചുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയ വഴി ജംഗ്ഷനില്‍ വെച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കുന്നത്.

പൊളളല്‍ ഏറ്റ യുവതിയെ ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യുവതിയുടെ തുടര്‍ ചികിത്സ അവിടെയായിരുന്നു. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ പരിഗണിച്ചാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഓമല്ലൂരുളള അക്ഷയസെന്ററില്‍ ജീവനക്കാരിയായിരുന്നു രഞ്ചു. ഹോട്ടലില്‍ ജോലി ചെയ്ത് വരുകയായിരുന്നു പ്രതി രതീഷ്.

Post a Comment

0 Comments