അഷ്ടഗ്രഹങ്ങൾ ഒരേ രാശിയിൽ സഞ്ചരിക്കുമെന്ന പ്രവചനത്തെ തുടർന്ന് 1962ൽ ക്ഷേത്ര ഭണ്ഡാര വീട്ടിലും ക്ഷേത്രത്തിലും തുടങ്ങിയതാണ് അഖണ്ഡ നാമജപയജ്‌ഞം. ആറ് പതിറ്റാണ്ടായി അത് ക്ഷേത്രത്തിൽ തുടർന്നു വരുന്നു. ക്ഷേത്ര തിരുസന്നിധിയിൽ പ്രത്യേകം കെട്ടിയുണ്ടാക്കുന്ന പന്തലിലാണ് ഇത് നടക്കുന്നത്. സർവഗ്രഹങ്ങളുടെയും അനുഗ്രഹം നേടാനാണിതെന്ന് വിശ്വാസം.
ക്ഷേത്ര പരിധിയിൽ ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ(ഭാഗികം) പഞ്ചായത്തുകളിലെ 32 പ്രാദേശിക സമിതി അംഗങ്ങൾ രണ്ട് മണിക്കൂർ ഇടവിട്ട് ഈ ഭജനാലാപനത്തിൽ പങ്കെടുക്കും.
14ന് പുലർച്ചെ മുതൽ 8 വരെ പള്ളിപ്പുറം-കൂവത്തൊട്ടി, അരമങ്ങാനം, അരവത്ത്, ചെമ്മനാട്, ചേറ്റുകുണ്ട് പ്രദേശത്തുകാർ സംയുക്തമായി തുടക്കം കുറിക്കും. തുടർന്ന് മറ്റു സമിതികളും രണ്ട് മണിക്കൂർ ഇടവിട്ട് പന്തലിൽ ആലാപനം നടത്തും. 15ന് പുലർച്ചെ 4 മുതൽ ഉദയം വരെ പൊയിനാച്ചി-കൂട്ടപ്പുന, കളിങ്ങം, കരിച്ചേരി, അണിഞ്ഞ-തെക്കിൽ-പെരുമ്പള പ്രദേശത്തുകാർ ജപയജ്ഞത്തിന് സമാപനം കുറിക്കും.
0 Comments