പാലക്കാട്: എടത്തനാടുകരയിൽ കമുക് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വട്ടമണ്ണപ്പുറം അണയംങ്കോട്ടിൽ കല്ലിങ്ങൽ ജംഷീദ് ബാബുവിന്റെ മകൻ ഷാമിൽ (14) ആണ് മരിച്ചത്. [www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ഫുട്‌ബോൾ കളിക്കാൻ ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരുടെ കൂടെ കമുക് മുറിക്കുന്നതിനിടെയാണ് അപകടം. മാതാവ്: സലീന. സഹോദരൻ: സാനിദ്.
0 Comments