NEWS UPDATE

6/recent/ticker-posts

ഉമ്മയും 2 പിഞ്ചുകുട്ടികളും കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: എരുമപ്പെട്ടി പന്നിത്തടത്ത് ഉമ്മയും 2 പിഞ്ചുകുട്ടികളും പൊള്ളലേറ്റു മരിച്ചു. ആത്മഹത്യയെന്ന് നിഗമനം. പന്നിത്തടം- ചിറമനേങ്ങാട് റോഡില്‍ കാവിലവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മകള്‍ ഒന്നര വയസ്സുള്ള അജുവ, മകന്‍ ഒരു വയസ്സുള്ള അമന്‍ എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഹാരിസ് ഗള്‍ഫിലാണ്. ആറു മാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്. ഷഫീനയ്ക്ക് ആയിന (6) എന്നൊരു മകള്‍ കൂടിയുണ്ട്. ഹാരിസിന്റെയും ജ്യേഷ്ഠന്റെ കുടുംബാംഗങ്ങളും ഇവരുടെ ഉമ്മയും ഒന്നിച്ചാണ് ഇവിടെ താമസം. ജ്യേഷ്ഠന്റെ ഭാര്യയും കുഞ്ഞുങ്ങളും അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി 11ന് ആണ് ഷഫീനയും കുട്ടികളും ഉമ്മയും തിരികെ വന്നത്. സഫീനയും മൂന്നു കുട്ടികളും മുകള്‍നിലയിലാണ് കിടന്നത്. ഹാരിസിന്റെ ഉമ്മ താഴത്തെ നിലയിലായിരുന്നു. രാവിലെ ആയിന എഴുന്നേറ്റു നോക്കുമ്പോള്‍ ഷഫീനയെയും തന്റെ 2 സഹോദരങ്ങളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ആയിന താഴെയെത്തി വിവരം പറഞ്ഞു. പിന്നീട് മുകള്‍നിലയില്‍ എത്തി പരിശോധിച്ചപ്പോള്‍ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നതായാണ് കണ്ടത്. ഇവിടെ എത്തി നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments