ബേക്കൽ: അലവി ഹാജി മെമ്മോറിയൽ ഗോൾഡ് ഹിൽ ഗോൾഡൻ കപ്പിനും അനസ് ഹനീഫ മൂസ മാസ്റ്റർ മെമ്മോറിയൽ യുഎഇ ബ്രദേഴ്‌സ് ബേക്കൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള SFA അംഗീകൃത അഖിലേന്ത്യാ ബേക്കൽ സെവൻസ് 2023 ടൂർണ്ണമെന്റ് കമ്മിറ്റി ഓഫീസ് ബഹുമാനപ്പെട്ട തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സീസൺ ടിക്കറ്റ് വിതരണം വ്യവസായ പ്രമുഖൻ പി ബി അച്ചു നായന്മാർമൂല SFA ജില്ലാ പ്രസിഡന്റ് എം എ ലത്തീഫിന് നൽകി ഉദ്ഘാടനം ചെയ്തു.
ടൂർണ്ണമെന്റ് ഫെബ്രുവരി 3 മുതൽ ബേക്കൽ കോൺകോർഡ് അജ്‌മാൻ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
0 Comments