NEWS UPDATE

6/recent/ticker-posts

സമൂഹമാധ്യമം വഴി ബന്ധുവിനു മോശം സന്ദേശമയച്ചു; യുഎഇയിൽ യുവാവിന് 2.5 ലക്ഷം ദിർഹം പിഴ

ദുബൈ: സമൂഹമാധ്യമം വഴി സ്വന്തം ബന്ധുവിനു മോശമായ സന്ദേശം അയച്ച കേസിൽ അറബ് യുവാവിന് 2,50,000 ദിർഹം പിഴ വിധിച്ചു. ഇയാളെ യുഎഇയിൽ നിന്നു നാടുകടത്തും. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് മോശം സന്ദേശം അയക്കുന്നതിനു കാരണമായതെന്നു കോടതി രേഖകൾ വ്യക്തമാക്കുന്നു.[www.malabarflash.com]


തന്നെ അപമാനിക്കുന്ന തരത്തിൽ മോശം സന്ദേശം അയച്ചെന്നു കാണിച്ചു സന്ദേശം ലഭിച്ചയാൾ തെളിവു സഹിതം കേസ് ഫയൽ ചെയ്യുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. സമൂഹ മാധ്യമത്തിലൂടെ അവഹേളനം നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നു കോടതി വ്യക്തമാക്കി.

Post a Comment

0 Comments