ചെറുവത്തൂർ: ശ്രീ നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്തമ്മയുടെ സാമിപ്യം കൊണ്ട് പരിപാവനമായ ശ്രീ വാഴ വളപ്പ് തറവാട് തെയ്യം കെട്ട് മഹോത്സവം 2023 ഫെബ്രുവരി 5 , 6 തീയ്യതികളിലായി വിപുലമായി നടത്താൻ വർഷാന്ത ജനറൽ ബോഡി യോഗം തീരുമാനിച്ചു.[www.malabarflash.com]
തെയ്യം കെട്ട് മഹോത്സവത്തിന്റെ ഒന്നാം ദിവസം ദീപാരാധന, തിടങ്ങൽ, അച്ഛൻ തെയ്യം, രണ്ടാം നാൾ പുലർച്ചെ മുതൽ ശ്രീ രക്ത ചാമുണ്ഡി, ശ്രീ ഉച്ചൂളിക്കടവത്ത് ഭഗവതി, ശ്രീ അങ്കക്കുളങ്ങര ഭഗവതി, ശ്രീ വിഷ്ണുമൂർത്തി, ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതായിരിക്കും
തറവാട്ടിലേക്കെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും നിർമ്മാല്യ പ്രസാദവും നൽകുന്നതായിരിക്കും.
കാട്ടിൽ കോരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരും വർഷത്തേക്ക് പ്രസിഡണ്ടായി വി. വി. അശോകൻ പടന്ന, വൈസ് പ്രസിഡണ്ട് പി. ചന്ദ്രൻ പള്ളിക്കര ; സെക്രട്ടറിയായി വി.വി.ചന്ദ്രൻ അച്ചാംതുരുത്തി ; ജോ : സെക്രട്ടറി രൂപേഷ് മുഴക്കീൽ ഖജാഞ്ചിയായി അനന്തൻ ഒഴിഞ്ഞവളപ്പ് എന്നിവരെ യോഗം തെരഞ്ഞെടുത്തു യോഗത്തിൽ അരവിന്ദൻ വി.വി ; കെ.വി.കൃഷ്ണൻ; കൃഷ്ണൻ തീർത്ഥങ്കര ; ഗോവിന്ദൻ കടിഞ്ഞിമൂല, കെ.വി. വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments