NEWS UPDATE

6/recent/ticker-posts

കാസര്‍കോട് സുന്നി സെന്റര്‍ നവീകരണ പദ്ധതി പ്രഖ്യാപനം ശ്രദ്ധേയമായി

കാസര്‍കോട് : ജില്ലയുടെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ കാസര്‍കോട് സുന്നി സെന്റര്‍ നവീകരണത്തിനായി രൂപം നല്‍കിയ ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി നിര്‍വ്വഹിച്ചു.[www.malabarflash.com] 

പ്രഖ്യാപന സമ്മേളനവും മഹളറത്തുല്‍ ബദിരിയ്യ വാര്‍ഷിക സംഗമവും പ്രവര്‍ത്തക സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.
പി.ബി.അഹ്‌മദ് ഹാജിക് കോപ്പി നല്‍കി ത്വാഹാ ബാഫഖി തങ്ങള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു.

ആത്മീയ സംഗമത്തിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍, കണ്ണവം, സയ്യിദ് ജാഫര്‍ സ്വാദിഖ് മാണിക്കോത്ത്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അസ്ഹര്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ നേതൃത്വം നല്‍കി.

എസ് വൈ എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പദ്ധതി വിശദീകരിച്ചു. എസ് എം. എ. ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സംഘാടക സമിതിക്ക് രൂപം നല്‍കി.

ഹമീദ് ഈശ്വരമംഗലം, അഹ്‌മദലി ബെണ്ടിച്ചാല്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍, സി എല്‍ ഹമീദ് ചെമനാട്, വി സി അബ്ദുല്ല സഅദി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, ഇല്യാസ് കൊറ്റുമ്പ, ശാഫി ഹാജി ബേവിഞ്ച, എം പി മുഹമ്മദ് ഹാജി, സിദ്ദീഖ് സഖാഫി ആവളം, കലാം മലേഷ്യ, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, ഇല്യാസ് വൈറ്റ് സോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും റശീദ് സഅദി നന്ദിയും പറഞ്ഞു.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം 2000ല്‍ തുടങ്ങിയ സുന്നി സെന്ററിന്റെ വിപുലമായ നവീകരണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിസ്‌കാര സ്ഥലവും ഹൗളും സൗകര്യം വര്‍ധിപ്പിക്കും.

പുതിയ ഓഡിറ്റോറിയം, നിലവിലെ ഓഡിറ്റോറിയം നവീകരിക്കല്‍. ലിഫ്റ്റ് സംവിധാനം, നിലവിലെ ഓഫീസ് സംവിധാനങ്ങളുടെ വിപുലീകരണം, കേരള മുസ്ലിം ജമാഅത്ത് ഹെഡ് ക്വാട്ടേഴ്സ്, റഫറന്‍സ് ലൈബ്രറി, റീഡിങ് കോര്‍ണര്‍, ഗെസ് റ്റ് ഹൗസ് തുടങ്ങിയവയാണ് നവീകര പ്രൊജക്റ്റിലുള്ളത്.

Post a Comment

0 Comments