NEWS UPDATE

6/recent/ticker-posts

പനയാൽ മഹാലിംഗേശ്വര ക്ഷേത്രം; ബ്രഹ്മകലശ മഹോത്സവം, അന്നദാനത്തിന് വിഷരഹിത പച്ചക്കറി മാത്രം

പാലക്കുന്ന്: പനയാൽ മഹാലിംഗേശ്വര ക്ഷേത്രത്തിൽ കർപൂരാദി ദ്രവ്യകലശ ബ്രഹ്മകലശ മഹോത്സവം 21 മുതൽ 27 വരെ നടക്കും. അരവത്ത് കെ.യു.പദ്മനാഭ തന്ത്രി കാർമികത്വം വഹിക്കും.[www.malabarflash.com]


21ന് വൈകിട്ട് 4.30ന് ആചാര്യന്മാർക്ക് പൂർണ കുംഭത്തോടെ വരവേൽപ്പ്.
22ന് രാവിലെ 8ന് 108 തേങ്ങയുടെ മഹാഗണപതി ഹോമം.
രാവിലെ 9ന് കിഴക്കേക്കര ഗുളികൻ ദേവസ്ഥാനത്തു നിന്ന് കലവറ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.10.35നും 11.15നും മധ്യേ കലവറ നിറയ്‌ക്കും. ഇതേ സമയത്ത് തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്ര സമിതിയുടെ ഭജനയും നടക്കും. 11.30ന് ജീവൻ ടിവി ഫെയിം നളിൻ നാരായണൻ ടീമിന്റെ ഭക്തിഗാനാമൃതം. വൈകിട്ട് 5 മുതൽ ക്ഷേത്ര സമിതിയുടെ ഭജന. 6ന് അരവത്ത് പൂബാണംകുഴി ക്ഷേത്ര സംഘത്തിന്റെ പൂരക്കളി. 8ന് നാരായണ ചേമ്പൽത്തിമാരും കുമ്പള കണിപുര മിത്രസംഘവും ചേർന്ന് യക്ഷഗാനം അവതരിപ്പിക്കും.

23ന് രാവിലെ 8ന് മഹാമൃത്യുഞ്ജയ ഹോമവും തുടർന്ന് താന്ത്രിക കർമങ്ങളും . വൈകിട്ട് 6ന് ക്ഷേത്ര മാതൃ സമിതിയുടെ മെഗാ തിരുവാതിരക്കളി.
7ന് പ്രസീത പൂളങ്കരയുടെ ശിക്ഷണത്തിൽ കുട്ടികളുടെ സംഗീത അരങ്ങേറ്റം.9ന് ക്ഷേത്ര ഭജനസമിതിയുടെ കലാപരിപാടികൾ.

24ന് അനുജഞാകലശം, ത്രികാലപൂജ തുടങ്ങിയ താന്ത്രിക കർമങ്ങൾ. വൈകിട്ട് 5ന് ബട്ടത്തുർ പാണ്ഡുരംഗ വിഠള സമിതിയുടെ ഭജന.
6ന് ആധ്യാത്മിക സദസും ആദരിക്കലും.8ന് തിരുവനന്തപുരം നന്ദനയുടെ നാടകം.

25ന് വിവിധ ശാന്തിഹോമങ്ങൾ, ശയ്യാപൂജ, ജീവോധ്യാസനാ താന്ത്രിക കർമങ്ങൾ. വൈകിട്ട് 5ന് അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതിയുടെ ഭജന. 6ന് സാംസ്‌കാരിക സമ്മേളനം. തുടർന്ന് കലാപരിപാടികൾ. 

26ന് 10.48 നും 11.32നും മധ്യേ ഗണപതിയുടെ പുനഃപ്രതിഷ്ഠ. ശാസ്താവിന്റെ തത്വ കലശ പൂജയും തുടർന്ന് താന്ത്രിക കർമങ്ങൾ. വൈകിട്ട് 5ന് തച്ചങ്ങാട് അയ്യപ്പ ഭജന മന്ദിര സമിതിയുടെ ഭജന.6ന് പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്ര സംഘത്തിന്റെ കോൽക്കളി. 7.30ന് കൊച്ചിൻ മ്യൂസിക്ക് ബാൻഡിന്റെ മെഗാ ഷോ.

27ന് രാവിലെ മുതൽ വലിയ ബലിക്കൽ പ്രതിഷ്ഠ. തുടർന്ന് പരികലശാഭിഷേകം. രാവിലെ 9.47നും 11.27നും മധ്യേ ബ്രഹ്മകലശാഭിഷേകം. തുടർന്ന് മഹാപൂജ. വൈകിട്ട് 5 മുതൽ തായമ്പകയും ദീപാരാധനയും. തുടർന്ന് അത്താഴപൂജയും ശ്രീഭൂതബലിയ്ക്കും ശേഷം നൃത്തോത്സവത്തോടെ സമാപനം. 22 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Post a Comment

0 Comments