NEWS UPDATE

6/recent/ticker-posts

ഉദുമ പളളത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

ഉദുമ: പളളത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പോലീസിന് നേരെ കല്ലേറ്. ഹസീന ചിത്താരി സംഘടിപ്പിച്ച മെട്രോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷമാണ് സംഘര്‍ഷം ഉടലെടുത്തത്.[www.malabarflash.com]

ബ്രദേര്‍സ് ബാവാ നഗറും, കാറാമ മൊഗ്രാല്‍ പുത്തൂരും തമ്മില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേര്‍സ് ബാവാ നഗര്‍ വിജയിച്ചു. മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ അഹ്‌ളാദ പ്രകടനം നടത്തിയ ബാവനഗറിലെ യുവാക്കളും വളണ്ടിയര്‍മാരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ പോലീസെത്തി ഇവരെ വിരട്ടിയോടിച്ചു. 

തുടര്‍ന്ന് സ്റ്റേഡിയത്തിന് പുറത്ത് സംഘടിച്ച് പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബേക്കല്‍ സ്റ്റേഷനിലെ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേററു. ഇയാളെ കാസറകോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതോടെ പോലീസ് അക്രമികളെ വിരട്ടിയോടിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments