NEWS UPDATE

6/recent/ticker-posts

ചികിത്സയിലിരിക്കെ രോഗി മരിച്ചു: സമാഹരിച്ച പണം സമാനരോഗികൾക്ക് വിതരണം ചെയ്തു

ഉദുമ: ഇരു വൃക്കകളും തകരാറിലായ പാക്യാര കുന്നുമ്മലിലെ ശ്യാംകുമാറിന്റെ ചികിത്സയ്ക്ക് നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി ഫണ്ട്‌ സ്വരൂപിച്ചിരുന്നു. രോഗിയുടെ കുടുംബത്തെ നേരിട്ട് ഏൽപ്പിച്ചതടക്കം 8.5 ലക്ഷം രൂപയാണ് സമാഹരിച്ചത് . ഈ തുക പൂർണമായും ഉപയോഗിക്കും മുൻപേ ഒരു വർഷം മുൻപ് രോഗി മരണപ്പെട്ടു . ബാക്കി വന്ന പണം സമാന രോഗം ബാധിച്ച നിർധനരായ രോഗികൾക്ക് നൽകാമെന്ന കമ്മിറ്റിയുടെ തീരുമാനം ശ്യാമിന്റെ വീട്ടുകാർ അടക്കം സർവരും സഹർഷം സ്വാഗതം ചെയ്തു.[www.malabarflash.com]


അർഹരായ 23 സമാന രോഗികളെ കമ്മിറ്റി കണ്ടെത്തി. ശ്യാമിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആറാട്ടുകടവിൽ ചേർന്ന യോഗത്തിൽ ബാക്കി വന്ന പണം സി. എച്ച്. കുഞ്ഞമ്പു എം. ഏൽ.എ. അത്രയും രോഗികളുടെ ചികിത്സയ്ക്കായി വീതിച്ചു വിതരണം ചെയ്തു. ഒരു രൂപപോലും കമ്മിറ്റി നടത്തിപ്പിനോ മറ്റാവശ്യങ്ങൾക്കോ ചെലവിടാതെ ബാക്കി വന്ന 5.25 ലക്ഷം രൂപയാണ്‌ വിതരണം ചെയ്തത്.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷയായി. വാർഡ് അംഗങ്ങളായ കസ്തൂരി ബാലൻ, ബഷീർ പാക്യാര, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രാജേന്ദ്രൻ, വി. ആർ ഗംഗാധരൻ, വി. പ്രഭാകരൻ, എ. ബാലകൃഷ്ണൻ, സി കെ അശോകൻ , കമലാക്ഷൻ ആറാട്ടുകടവ്, ജഗദീഷ് ആറാട്ടുകടവ്, ശശി കട്ടയിൽ, ജാഫർ ആറാട്ട് കടവ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments